ഗുജറാത്തില്‍ ബി.ജെ.പിക്ക് തിരിച്ചടി; ‘അമുലി’ല്‍ വിജയം കൊയ്ത് കോണ്‍ഗ്രസ്

ഭരണകക്ഷിയായ ബി.ജെ.പിക്ക് അമുല്‍ ഡയറി തെരഞ്ഞെടുപ്പില്‍ തിരിച്ചടി. ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 11 സീറ്റുകളില്‍ 8 സീറ്റിലും കോണ്‍ഗ്രസ് പാനലില്‍ നിന്നുള്ളവര്‍ വിജയിച്ചു.

12 സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് എം.എല്‍.എ രാജേന്ദ്രസിങ് പാര്‍മറിന്‍റെ പാനലാണ് വിജയിച്ചത്. ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 93-ല്‍ 93 വോട്ടും നേടിയാണ്. ബോര്‍സാദില്‍ നിന്നുളള കോണ്‍ഗ്രസ് എം.എല്‍.എയായ രാജേന്ദ്രസിങ് പാര്‍മര്‍ ബോര്‍സാദില്‍ വിജയിച്ചത്. അമുല്‍ വൈസ് ചെയര്‍മാനാണ് രാജേന്ദ്രസിങ് പാര്‍മര്‍. അമുല്‍ ഡയറി സൊസൈറ്റി ഡിപ്പാര്‍ട്ട്‌മെന്‍റ് ക്യാമ്പസില്‍ തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍ നടന്നത്. അഞ്ച് വര്‍ഷത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 99.71 ശതമാനം പോളിങ്ങ് രേഖപ്പെടുത്തിയിരുന്നു.

കോണ്‍ഗ്രസ് നേതാവ് സഞ്ജയ് പട്ടേല്‍ വിജയിച്ചു. ബി.ജെ.പി എം.എല്‍.എ കേസരിസിങ് സോളങ്കിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ആനന്ദില്‍ നിന്നുളള കോണ്‍ഗ്രസ് എം.എല്‍.എ കാന്തി സോധ പാര്‍മര്‍ 41 വോട്ടുകള്‍ നേടി വിജയിച്ചു.

കോണ്‍ഗ്രസിന്‍റെ ശക്തമായ അടിത്തറയാണ് തെരഞ്ഞെടുപ്പ് വിജയത്തിലൂടെ മനസ്സിലാവുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ബിമല്‍ഷാ പറഞ്ഞു.

”കോണ്‍ഗ്രസിന്‍റെ സ്വീകാര്യതയും ശക്തമായ അടിത്തറയുമാണ് തെരഞ്ഞെടുപ്പ് വിജയത്തിലൂടെ വെളിവാകുന്നത്. ജനങ്ങള്‍ക്കായി ഇനിയും ഞങ്ങള്‍ പ്രവര്‍ത്തനം തുടരും” അദ്ദേഹം പറഞ്ഞു. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍

Comments (0)
Add Comment