സംസ്ഥാനത്തിൻ്റെ പൊതുകടത്തിൽ വന്‍ വർദ്ധന. സംസ്ഥാനത്തിന്‍റെ പൊതുകടം 1.72 ലക്ഷം കോടി ആയി ഉയർന്നു. കടബാധ്യത 2.56 ല ക്ഷം കോടിയായും. ഇക്കഴിഞ്ഞ സഭാ സമ്മേളനത്തിൽ ഷാഫി പറമ്പിലിൻ്റെ രേഖാമൂലമുളള ചോദ്യത്തിന് സർക്കാർ ഇപ്പോൾ നൽകിയ മറുപടിയിലാണ് ഇത് വ്യക്തമാക്കുന്നത്.
31.12.2019 വരെ സംസ്ഥാനത്തിന്‍റെ പൊതുകടം 1,71,748.28 കോടി രൂപയും കടബാധ്യത 2,55,520.34 കോടി രൂപയാണ്. സംസ്ഥാനത്തിന്‍റെ മൊത്തം കടത്തിൽ കിഫ്ബി വഴി സമാഹരിക്കുന്ന തുക ഉള്‌പ്പെടുന്നില്ല. ആഭ്യന്തര-അന്താരാഷ്ട്ര വിപണിയില്‍ നിന്നും നാളിതുവരെ കിഫ്ബി 5005.40 കോടി രൂപയുടെ ധനസമാഹരണം നടത്തിയിട്ടുണ്ടെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.
2016 മാർച്ചില്‍ 1,09,730 കോടി രൂപ പൊതുകടവും 1,57,370.33 കോടി രൂപ കടബാധ്യതയുമായിരുന്നതില്‍ നിന്നുമുള്ള വർദ്ധനയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മുന്‍ സര്‍ക്കാര്‍ അധികാരം ഒഴിയുമ്പോള്‍ 2016 മേയ് മാസം സംസ്ഥാനത്തിന്റെ പൊതുകടവും, മൊത്തം കടവും എത്രയായിരുന്നുവെന്ന് അറിയിക്കുമോ;
(ബി) 15.02.2020ല്‍ സംസ്ഥാനത്തിന്റെ പൊതുകടവും മൊത്തം കടവും എത്രയാണെന്ന് വ്യക്തമാക്കുമോ;
(സി) പൊതുകടത്തിലും മൊത്തം കടത്തിലും വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ; എങ്കില്‍ അതിന്റെ കാരണം എന്താണെന്ന് വിശദമാക്കാമോ;
(ഡി) മൊത്തം കടത്തില്‍ കിഫ്ബി വഴി സമാഹരിച്ച കടം ഉള്‍പ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കില്‍ അത് എത്രയാണെന്ന് വ്യക്തമാക്കുമോ?
എന്നീ ചോദ്യങ്ങളാണ് ഷാഫി പറമ്പില്‍ എംഎല്‍ എ ഉന്നയിച്ചത്.