ഈ ‘വികൃത ജന്തു’ വംശഹത്യയുടെ വിത്തുകള്‍ വിതറുകയാണ് : അമിത് ഷായ്ക്കെതിരെ രൂക്ഷവിമർശനവുമായി സിദ്ധാർത്ഥ്

Jaihind Webdesk
Wednesday, October 2, 2019

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ത്ഥ്. അമിത് ഷായുടെ കൊല്‍ക്കത്ത പ്രസംഗത്തിനെതിരെയാണ് സിദ്ധാര്‍ത്ഥ് വിമര്‍ശനവുമായി രംഗത്തെത്തിയത്. മുസ്ലീങ്ങളായ അഭയാര്‍ത്ഥികള്‍ ഇന്ത്യ വിടേണ്ടിവരുമെന്ന വ്യക്തമായ സൂചന വരികള്‍ക്കിടയില്‍ വ്യക്തമാകുന്നതായിരുന്നു അമിത് ഷായുടെ പ്രസംഗം.

പൗരത്വ ഭേദഗതി ബില്ലിലൂടെ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍ അഭയാര്‍ഥികള്‍ക്ക് ഇന്ത്യ  വിടേണ്ടിവരില്ലെന്നായിരുന്നു അമിത് ഷാ  പ്രസംഗിച്ചത്. ഇതിനെതിരെയാണ് സിദ്ധാര്‍ത്ഥ് രംഗത്തെത്തിയത്. അമിത് ഷാ കൊല്‍ക്കത്തയില്‍ നടത്തിയ പ്രസംഗത്തിന്‍റെ ഭാഗം ഷെയര്‍ ചെയ്തു കൊണ്ടാണ് സിദ്ധാര്‍ത്ഥിന്‍റെ വിമര്‍ശനം. അമിത് ഷായെ ‘ഹോം മോണ്‍സ്റ്റര്‍’ (വികൃത ജന്തു) എന്ന് വിളിച്ചാണ് സിദ്ധാര്‍ത്ഥ് തന്‍റെ പ്രതിഷേധം അറിയിച്ചത്.

‘ഈ ഹോം മോണ്‍സ്റ്റര്‍ക്ക് ഇങ്ങനെ സംസാരിക്കാന്‍ ആരാണ് അധികാരം കൊടുത്തത്. മുസ്ലീംങ്ങളായ അഭയാര്‍ഥികളെ മാത്രം രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമല്ലേ? ഇവിടെ എന്താണ് നടക്കുന്നത്? പരസ്യമായി വംശഹത്യയുടെ വിത്തുകള്‍ വിതറുകയാണയാള്‍’ – സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചു.

teevandi enkile ennodu para