‘ട്രിപ്പിള്‍ ലോക്ക്ഡൗൺ സമയത്ത് പ്രതികളെങ്ങനെ സംസ്ഥാന അതിർത്തിയും കടന്ന് ബംഗളുരുവിലെത്തി?’ : ചോദ്യങ്ങളുമായി കെ.എസ് ശബരീനാഥന്‍ എം.എല്‍.എ

Jaihind News Bureau
Saturday, July 11, 2020

കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെയും അതിർത്തികളിലെയും പരിശോധനകളും യാത്രാവിലക്കുകളും മറികടന്ന് സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികള്‍ എങ്ങനെ അതിർത്തി കടന്നെന്ന ചോദ്യവുമായി കെ.എസ് ശബരീനാഥന്‍ എം.എല്‍.എ. കർണാടകത്തിലെ കൊവിഡ് ക്വാറന്‍റൈനില്‍ നിന്ന് ഇവർ എങ്ങനെ ഒഴിവായി എന്നും ശബരീനാഥന്‍ ചോദിക്കുന്നു.

 

കെ.എസ് ശബരീനാഥന്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്:

 

1. ട്രിപ്പിൾ ലോക്ക് ഡൌൺ സമയത്ത് സംസ്‌ഥാന അതിർത്തി കടന്നു സ്വപ്നയും സന്ദീപും ബാംഗ്ലൂരിൽ എങ്ങനെ എത്തി?

2.അന്തർ സംസ്‌ഥാന ചെക്ക്പോസ്റ്റുകൾ എങ്ങനെ തുറക്കപ്പെട്ടു?

3. കർണാടകത്തിലെ കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമായ ക്വാറന്റൈനിൽ നിന്ന് ഇവർ എങ്ങനെ രക്ഷപ്പെട്ടു?

4.സ്വപ്നയും സന്ദീപും അറസ്റ്റ് ചെയ്യപ്പെടുന്ന വാർത്ത വരുന്നതിനു തൊട്ടുമുമ്പ് ഒരു അന്വേഷണസംഘത്തിനെ കേരള സർക്കാർ പ്രഖ്യാപിച്ചത് ആരുടെ കണ്ണിൽ പൊടിയിടാൻ?

teevandi enkile ennodu para