സൗദി അബഹ വിമാനത്താവളത്തില്‍ ഹൂതി റോക്കറ്റ് ആക്രമണം; ഇന്ത്യക്കാരി ഉള്‍പ്പെടെ 26 പേര്‍ക്ക് പരിക്ക്

Jaihind News Bureau
Wednesday, June 12, 2019

Houthi-Attack

സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ഹൂതികളുടെ റോക്കറ്റ് ആക്രമണം. സൈന്യം ആകാശത്തു വെച്ച് തകര്‍ത്ത റോക്കറ്റ് പതിച്ച് 26 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഇന്ത്യക്കാരിയായ ഒരു വനിതയുമുണ്ട്. സൗദി , യെമന്‍ സ്വദേശികളാണ് പരിക്കേറ്റ മറ്റുള്ളവര്‍. ഗുരുതരമായി പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണം നടത്തിയത് ഹൂതികളാണെന്ന് സൗദി സഖ്യസേന അറിയിച്ചു. ആക്രമണത്തില്‍ സഖ്യ രാജ്യങ്ങള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.