മുഖ്യമന്ത്രിയുടെ ‘കറുപ്പ് വിലക്കി’നെതിരെ മുഖത്ത് കരി തേച്ച് വീട്ടമ്മയുടെ പ്രതിഷേധം | VIDEO

Jaihind Webdesk
Saturday, June 11, 2022

 

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുപ്പ് വിലക്ക് ഏർപ്പെടുത്തിയ നടപടിക്കെതി വേറിട്ട പ്രതിഷേധവുമായി വീട്ടമ്മ. മുഖത്ത് കരി തേച്ചായിരുന്നു വീട്ടമ്മയുടെ പ്രതിഷേധം. മഹിളാ കോൺഗ്രസ് നേതാവ് കൂടിയായ ബിന്ദു ചന്ദ്രനാണ് വ്യത്യസ്തമായ പ്രതിഷേധത്തിന്‍റെ വീഡിയോ പങ്കുവെച്ചത്.

മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത വസ്ത്രങ്ങളോ മാസ്ക്കോ പോലും ധരിക്കാൻ പോലീസ് അനുവദിച്ചിരുന്നില്ല. മാധ്യമപ്രവർത്തകരോട് കറുത്ത മാസ്ക് മാറ്റാന്‍ ആവശ്യപ്പെട്ടു. കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാൻസ്ജെന്‍ഡേഴ്സിനെ പോലീസ് കസ്റ്റഡിയിലെടുത്തു.  മെട്രോയിൽ യാത്ര ചെയ്യാനെത്തിയതായിരുന്നു ഇവർ. പ്രതിഷേധിക്കാന്‍ വന്നതല്ലെന്ന് പറഞ്ഞിട്ടും ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മുഖ്യമന്ത്രി യാത്ര ചെയ്യുന്ന വഴിയില്‍ പൊതുജനങ്ങളെ മണിക്കൂറുകളോളം തടഞ്ഞുനിർത്തി. കറുത്ത മാസ്ക് ധരിച്ചെത്തിയ മാധ്യമപ്രവര്‍ത്തകരോട് മാസ്ക് മാറ്റാൻ നിര്‍ദേശിച്ചതും മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വേഷത്തിന് വിലക്ക് ഏർപ്പെടുത്തിയതും കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിന്ദു ചന്ദ്രന്‍ വേറിട്ട പ്രതിഷേധവുമായി എത്തിയത്.