C.PM നേതാവിന്‍റെ ഭീഷണി; ഹോട്ടല്‍ പൂട്ടിയിട്ടത് ഒരാഴ്ച

ഇടുക്കി: കാലവർഷക്കെടുതിയിൽ നട്ടം തിരിയുന്നതിനിടയിൽ സി.പി.എം നേതാവിന്റെ ഭീഷണിയും അസഭ്യവർഷവും. ഭീഷണിയെ തുടർന്ന് ചെറുതോണിയിലെ ഹോട്ടലുടമയ്ക്ക് ഓരാഴ്ച ഹോട്ടൽ അടച്ചിട്ടു. സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയറ്റ് അംഗം സി.വി വർഗീസാണ് ചെറുതോണിയിലെ ഹോട്ടലുടമയെ ഭീഷണിപ്പെടുത്തിയത്.

കാലവർഷക്കെടുതിയും ഡാം തുറക്കലുമായി ബന്ധപ്പെട്ട് നാളുകളായി അടഞ്ഞുകിടന്ന ചെറുതോണിയിലെ ഹോട്ടൽ ഉടമയുടെ നേരെയായിരുന്നു സി.പി.എം നേതാവിന്റെ ഭീഷണിയും അസഭ്യവർഷം. ഓണനാളിൽ സഖാക്കൾ നടത്തിയ ചെറുതോണി ക്ലീനിംഗ് പരിപാടിക്കെത്തിയവർക്ക് ഭക്ഷണം എത്തിക്കുന്നത് താമസിച്ചതിനെ തുടർന്നായിരുന്നു ഭീഷണി.

https://www.youtube.com/watch?v=kxKNG4StShU

സി.പി.എം.നേതാവിന്റെ ഭീഷണിയെ തുടർന്ന് ഒരാഴ്ച ഹോട്ടൽ അടച്ചിട്ടു. അവസാനം ഒത്തുതീർപ്പിന് ശേഷം കഴിഞ്ഞ ദിവസമാണ് ഹോട്ടൽ പ്രവർത്തിച്ചു തുടങ്ങിയത്. ദുരന്ത മേഖലയിൽ ദുരിതമനുഭവിക്കുന്നവരോടുള്ള സി.പി.എം സമീപനം വ്യക്തമാക്കുന്നതാണ് ഇടുക്കിയിൽ മുമ്പ് സി.പി.എം സ്ഥാനാർഥിയായിരുന്ന നേതാവിന്‍റെ ഭീഷണി.

hotelcpmkerala floodsthreat
Comments (0)
Add Comment