തെന്നല ജി. ബാലകൃഷ്ണപിള്ള കോൺഗ്രസ്സിലെ ധാർമ്മികതയുടെ പ്രകാശഗോപുരമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Thursday, February 20, 2020

കോൺഗ്രസ്സിലെ ധാർമ്മികതയുടെ പ്രകാശഗോപുരമാണ് തെന്നല ജി. ബാലകൃഷ്ണപിള്ളയെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
മുൻ കെപിസിസി പ്രസിഡന്‍റും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ തെന്നല ജി. ബാലകൃഷ്ണപിള്ളയുടെ നവതി ആഘോഷത്തിന്‍റെ ഭാഗമായി കൊല്ലം ശൂരനാട്ടെ അദ്ദേഹത്തിന്‍റെ തറവാട്ടിൽ നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലാളിത്യത്തോടെ സംഘടനാ പാടവം തെളിയിച്ച വ്യക്തിയായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്നും അദ്ദേഹം പറഞ്ഞു. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എംപി, ശൂരനാട് രാജശേഖരൻ, രതികുമാർ, രാജേന്ദ്രപ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു.