കടുത്ത വിഭാഗീയതക്കൊടുവിൽ ഹണീ ബഞ്ചമിനെ കൊല്ലം മേയർ സ്ഥാനാർത്ഥിയാക്കാൻ സിപിഐ തീരുമാനിച്ചു.സംസ്ഥാന നേതൃത്വത്തിന്‍റെ നിർദ്ദേശമനുസരിച്ചാണ് ഹണി ബെഞ്ചമിൻ മേയർ സ്ഥാനാർത്ഥി ആകുന്നത്. സിപിഐ കൗൺസിലർമാരുടെ പാർലമെൻററി യോഗത്തിലാണ് സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായത് . ജില്ലാ കളക്ടർ അബ്ദുൽ നാസറിന്‍റെ മേൽനോട്ടത്തിൽ 11മണിക്ക് മേയർ തിരഞ്ഞെടുപ്പ് നടക്കും. 55 അംഗ കൗൺസിലിൽ 40 അംഗങ്ങളാണ് ഇടതുമുന്നണിക്ക് ഉള്ളത്. 15 കൗൺസിലർമാർ ഉള്ള യുഡിഎഫ് മത്സരത്തിന് ഇറങ്ങും