മസ്കറ്റ് : ഒമാന്റെ അമ്പതാം ദേശീയ ദിനത്തോടനുബന്ധിച്ച് പൊതുഒഴിവ് പ്രഖ്യാപിച്ചു. നവംബര്‍ 18 ബുധന്‍, 19 വ്യാഴം എന്നീ ദിവസങ്ങളായിരിക്കും അവധി. ഇതോടെ, വാരാന്ത്യം ഉള്‍പ്പെടെ നാലു ദിവസത്തെ അവധി ലഭിക്കും. അവധിക്ക് ശേഷം നവംബര്‍ 22 മുതല്‍ പ്രവര്‍ത്തി ദിനമാരംഭിക്കുമെന്ന് ഒമാന്‍ ഗവര്‍മെന്റ് വൃത്തങ്ങള്‍ അറിയിച്ചു.