32 വര്‍ഷം മുമ്പ് രാജീവ് ഗാന്ധി, ഇന്ന് പ്രിയങ്ക ഗാന്ധി; നിലമ്പൂര്‍ സാക്ഷ്യം വഹിച്ചത് ചരിത്രത്തിന്

Jaihind Webdesk
Saturday, April 20, 2019

പ്രധാനമന്ത്രിയായിരിക്കെ 1987ല്‍ രാജീവ് ഗാന്ധി പ്രസംഗിച്ച അതേ ചരിത്രവേദിയില്‍ നിലമ്പൂര്‍ കോടതിപ്പടി മൈതാനത്ത് അദ്ദേഹത്തിന്റെ മകള്‍ പ്രിയങ്ക ഗാന്ധി പ്രസംഗിച്ചപ്പോള്‍ ചരിത്രനിമിഷത്തിനായിരുന്നു നിലമ്പൂരിലെ ജനങ്ങള്‍ സാക്ഷ്യം വഹിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷനും സഹോദരനുമായ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥമാണ് എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്. 32 വര്‍ഷം മുന്‍പ്, അന്നത്തെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് രാജീവ് നിലമ്പൂരിലെത്തിയത്.

അച്ഛന്റെയും, അമ്മൂമ്മയുടേയും ഭരണനേട്ടങ്ങള്‍ അനുസ്മരിച്ച പ്രിയങ്കാ ഗാന്ധി ഇന്ദിര ഗാന്ധി ഇവിടുത്തെ ആദിവാസികളോട് വലിയ ആദരവ് കാണിച്ചിരുന്നതായും പറഞ്ഞു. അവരുടെ ഇത്തരം സമീപനങ്ങളില്‍ നിന്നാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടി നയം രൂപീകരിച്ച് തുടങ്ങിയത്. കോണ്‍ഗ്രസ്അധികാരത്തിലെത്തിയാല്‍ ഭൂമി ഇല്ലാത്തവര്‍ക്ക് – ഭൂമി ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് പ്രിയങ്കാ ഗാന്ധി നിലമ്പൂരില്‍ പറഞ്ഞു. കേരളത്തിലും നിരവധി കര്‍ഷക വിധവകളെ ഞാന്‍ കണ്ടു. വയനാട്ടിലെ കര്‍ഷകര്‍ വലിയ ദുരിതത്തിലാണ് എന്നറിയുന്നു. നിരവധി കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ്. ഒരു വനിത എന്ന നിലയ്ക്ക് ആ വിധവകളുടെ പ്രയാസം നന്നായി മനസ്സിലാകുമെന്നും, ബിജെപി സര്‍ക്കാരിന്റെ കര്‍ഷകരോടുള്ള നയമാണ് ഇതിനു കാരണമെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.

ആദിവാസികള്‍ക്കുണ്ടായിരുന്ന വനാവകാശ നിയമത്തില്‍ ബിജെപി വെള്ളം ചേര്‍ത്തുവെന്നും, കോണ്‍ഗ്രസ്സ് അധികാരത്തില്‍ വന്നാല്‍ അത് പുനഃസ്ഥാപിക്കുമെന്നും പ്രിയങ്ക ഗാന്ധി. ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി ലഭ്യമാക്കാനും കോണ്‍ഗ്രസ്സ് ശ്രമിക്കും. നിലമ്പൂരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. 3 പതിറ്റാണ്ട് പിറ്റാണ്ട് മുമ്പ് പിതാവ് രാജീവ് ഗാന്ധി പ്രസംഗിച്ച അതേ വേദിയിലാണ് പ്രിയങ്കാ ഗാന്ധി പ്രസംഗിച്ചതെന്നതും സവിശേഷതയാണ്.

പ്രധാനമന്ത്രിയായിരിക്കെ രാജീവ് ഗാന്ധി പ്രസംഗിച്ച അതേ വേദിയില്‍, മകള്‍ പ്രിയങ്കയും പ്രസംഗിച്ചു. 32 വര്‍ഷം മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് രാജീവ് ഗാന്ധി നിലമ്പൂര്‍ കോടതിപ്പടി മൈതാനത്ത് യു.ഡി.എഫിനുവേണ്ടി വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാനെത്തിയത്. അ
സാധാരണക്കാരില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ഭരണക്രമം കോണ്‍ഗ്രസ്‌കൊണ്ട് വരും. നരേന്ദ്ര മോദിയേയും പ്രിയങ്കാ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു. നാട് മുഴുവന്‍ പ്രധാനമന്ത്രിയുടെ ഫുള്‍ ഫിഗര്‍ പരസ്യങ്ങള്‍ കണ്ട് വാരാണസിയില്‍ പോയപ്പോള്‍ ഞെട്ടിപ്പോയതായി പ്രിയങ്കാ ഗാന്ധി പറഞ്ഞു. വാരാണസിയില്‍ ഒന്നും നടന്നിട്ടില്ല.
വാരാണസിയില്‍ വികസനം ഇല്ലെന്ന് തനിക്ക് നേരിട്ട് ബോധ്യപ്പെട്ടു.
വാരാണസിയിലെ ഗ്രാമങ്ങളില്‍ ഒരു തവണപോലും പോകാന്‍ ആകാശ സഞ്ചാരിക്ക് കഴിഞ്ഞില്ലെന്നത് ഖേദകരമാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. 5 വര്‍ഷം ഇന്ത്യ ഭരിച്ചത് ദുര്‍ബലനായ പ്രധാനമന്ത്രിയാണ്.ഒന്നും ചെയ്യാത്ത പ്രധാനമന്ത്രിക്ക് , ഭരണാധികാരിക്ക് ജനങ്ങള്‍ മറുപടി നല്‍കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍, മുകുള്‍ വാസ്‌നിക്, ആര്യാടന്‍ മുഹമ്മദ് , പി വി അബ്ദുള്‍ വഹാബ് തുടങ്ങിയവര്‍ പങ്കെടുത്തു.