തിരുവനന്തപുരം : അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിനെ അനുസ്മരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ‘ചരിത്രം താങ്കളോടല്ല ദയ കാണിച്ചിരിക്കുന്നത്, താങ്കള്‍ ചരിത്രത്തോടാണ്’ എന്നാണ് ശശി തരൂര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. മന്‍മോഹന്‍ ചരിത്രത്തിനു മുന്‍പേ നടന്നയാളാണെന്നും അദ്ദേഹത്തിന്റെ ഭരണത്തില്‍ ഇന്ത്യ സാമ്പത്തിക രംഗത്ത് ലോകശക്തിയായിരിക്കുമ്പോഴും പാവപ്പെട്ടവരിലേക്കും സാമ്പത്തിക വളര്‍ച്ചയുടെ സദ്ഫലങ്ങള്‍ എത്തിക്കുവാന്‍ കഴിഞ്ഞെന്നും തരൂര്‍ പറഞ്ഞു.