പ്രസംഗത്തിലെ ഹിന്ദുമത പരാമർശം: രാഹുലിനെ പിന്തുണച്ച് സ്വാമി അവിമുക്തേശ്വരാനന്ദ

 

ന്യൂഡല്‍ഹി: ലോക്സഭയില്‍ നടത്തിയ കന്നിപ്രസംഗത്തിലെ ഹിന്ദുമതവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് സ്വാമി അവിമുക്തേശ്വരാനന്ദ. ജ്യോതിര്‍മഠത്തിലെ 46-ാമത് ശങ്കരാചാര്യയാണ് ഇദ്ദേഹം.

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ഹിന്ദുമതത്തെ ആക്ഷേപിക്കുന്നതല്ലെന്ന് സ്വാമി അവിമുക്തേശ്വരാനന്ദ പറഞ്ഞു. ഞങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മുഴുവനും കേട്ടു. അദ്ദേഹം വ്യക്തമായി പറയുന്നുണ്ട്, ഹിന്ദുമതത്തില്‍ അക്രമത്തിന് യാതൊരു സ്ഥാനവുമില്ലെന്ന്. രാഹുലിന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും അതിന് ഉത്തരവാദികളെ ശിക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

സഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രസംഗിക്കവേ ആയിരുന്ന രാഹുലിന്‍റെ പരാമര്‍ശം. ബിജെപി നേതാക്കള്‍ ജനങ്ങളെ വര്‍ഗീയമായി വിഭജിക്കുകയാണെന്ന് അദ്ദേഹം ആരോപിക്കുകയായിരുന്നു. ഇതോടെ, ഹിന്ദു സമുദായം മുഴുവന്‍ അക്രമാസക്തരാണെന്ന് രാഹുല്‍ പറഞ്ഞുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. തുടര്‍ന്ന് കടുത്ത വാക്പോരാട്ടം സഭയില്‍ നടന്നു. സ്പീക്കര്‍ ഓം ബിര്‍ള രാഹുലിന്‍റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ രേഖയില്‍നിന്ന് നീക്കം ചെയ്യുകയും ചെയ്തു.

Comments (0)
Add Comment