മഹാത്മഗാന്ധിയെ വീണ്ടും വധിച്ച് ഹിന്ദു മഹാസഭ; ഗാന്ധിയുടെ രൂപത്തില്‍ വെടിയുതിര്‍ത്ത് ദേശീയ സെക്രട്ടറി

webdesk
Wednesday, January 30, 2019

രാജ്യം മഹാത്മഗാന്ധിയുടെ 71ാം ചരമവാര്‍ഷികം ആചരിക്കുന്ന വേളയില്‍ ഗാന്ധിജിയെ അപമാനിച്ച് ഹിന്ദുമഹാസഭ. ഗാന്ധിജിക്കെതിരെ പ്രതീകാത്മകമായി വെടിയുതിര്‍ക്കുകയായിരുന്നു ഹിന്ദുമഹാസഭാ നേതാക്കള്‍.
അലിഗഡില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് ഗാന്ധിയുടെ കോലത്തില്‍ വെടിയുതിര്‍ത്തത്. വെടിയേറ്റ് കോലത്തില്‍ നിന്ന് ചോര ഒഴുകുന്നതായും പ്രദര്‍ശിപ്പിച്ചു. വെടിയുതിര്‍ക്കുന്നതായി കാണിച്ച ശേഷം ഹിന്ദു മഹാസഭ നേതാവ് ഗോഡ്‌സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി.