ഹിമാചല്‍പ്രദേശ് നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

Jaihind Webdesk
Friday, November 11, 2022

ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍  വോട്ടെടുപ്പ് നാളെ. ഇന്ന് നിശബ്ദ പ്രചാരണം മാത്രം.
സംസ്ഥാനത്തെ ബിജെപി ഭരണത്തിന്‍റെ വിലയിരുത്തലും, തങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നതിനാല്‍ വിജപ്രതീക്ഷയിലാണ്  കോണ്‍ഗ്രസ്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഖെ ,   പ്രിയങ്ക ഗാന്ധി  പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എന്നിവര്‍ ഉള്‍പ്പടെ വലിയ താരപ്രചാരകരാണ് പ്രചാരണത്തിനായി സംസ്ഥാനത്തെത്തിയത്. 68 അംഗ നിയമസഭയിലേക്ക് 55.92 ലക്ഷം വോട്ടര്‍മാര്‍ 400 ലധികം സ്ഥാനാര്‍ത്ഥികളുടെ വിധി നാളെ നിര്‍ണ്ണയിക്കും.  ഫലപ്രഖ്യാപനം ഡിസംബര്‍ എട്ടിന് ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലത്തോടൊപ്പം നടക്കും.

ഹിമാചല്‍ പ്രദേശില്‍ നവംബര്‍ 12 നും ഗുജറാത്തില്‍ ഡിസംബര്‍ 1, 5 തിയതികളിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 12 (ശനി) രാവിലെ 8 മുതല്‍ ഡിസംബര്‍ 5 വൈകിട്ട് 5.30 വരെ എക്‌സിറ്റ് പോളുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളുടെയും ഫലം ഡിസംബര്‍ എട്ടിന് പ്രഖ്യാപിക്കും. ഇത് കണക്കിലെടുത്ത് എക്‌സിറ്റ് പോളുകളും പബ്ലിസിറ്റിയും അനുവദിക്കില്ല.