പാചക വാതക വില വീണ്ടും കൂട്ടി : മൂന്ന് മാസത്തിനിടെ കൂട്ടിയത് 226 രൂപ ; തീവെട്ടിക്കൊള്ള

 

ന്യൂഡല്‍ഹി : പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപഭോക്താക്കളാക്കുള്ള സിലിണ്ടറിന് 25 രൂപ കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 100 രൂപയും വർധിപ്പിച്ചു. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന് 826 രൂപയും വാണിജ്യ സിലിണ്ടറിന് 1,618 രൂപയുമായി ഉയർന്നു.

30 ദിവസത്തിനിടെ നാലാം തവണയാണ് പാചക വാതക വില വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച 25 രൂപയും തൊട്ടു മുന്നിലത്തെ ആഴ്ച 50 രൂപയും വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ 226 രൂപയാണ് വില വര്‍ധിച്ചത്.

Comments (0)
Add Comment