പോലീസിലെ പോസ്റ്റൽ വോട്ട് ക്രമക്കേട് : സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

Jaihind Webdesk
Tuesday, May 14, 2019

പോലീസിലെ പോസ്റ്റൽ വോട്ട് ക്രമക്കേടിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. തെരഞ്ഞെടുപ്പ് കമ്മീഷനും വിശദീകരണം നൽകണം. വെള്ളിയാഴ്ച്ചകം വിശദീകരണം നൽകണമെന്നാണ് കോടതിയുടെ നിർദേശം. കേസ് 20ന് വീണ്ടും പരിഗണിക്കും.

പോലീസുകാർക്ക് അനുവദിച്ച മുഴുവൻ പോസ്റ്റൽ വോട്ടുകളും പിൻവലിക്കണമെന്നും വീണ്ടും വോട്ടെടുപ്പ് നടത്താൻ അവസരം നൽകണമെന്നും ഇതിന് ഹൈക്കോടതി ഇടപെടണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. തട്ടിപ്പിനെപ്പറ്റി സ്വതന്ത്ര കമ്മീഷനെക്കൊണ്ട് അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, പൊലീസിലെ പോസ്റ്റൽ വോട്ട് തിരിമറിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ വൈകും. ക്രൈംബ്രാഞ്ച് തെരഞ്ഞെടുപ്പ് കമ്മീഷനോട് കൂടുതൽ സമയം ആവശ്യപ്പെട്ടു. പരിശോധന പൂർത്തിയാകാത്തതിനാലാണ് ക്രൈംബ്രാഞ്ചിന്‍റെ നീക്കം.