രാജ്യദ്രോഹക്കേസ്: ഐഷ സുല്‍ത്താനക്കെതിരായ തുടർ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

Jaihind Webdesk
Wednesday, June 8, 2022

 

കൊച്ചി: ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസിലെ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. രാജ്യദ്രോഹ കേസുകളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കേരളാ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കവരത്തി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറും കേസിന്മേലുള്ള തുടർ നടപടികളുമാണ് സ്റ്റേ ചെയ്തത്.