പോണ്ടിച്ചേരി വാഹനരജിസ്ട്രേഷന്‍ കേസ്; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

Jaihind Webdesk
Wednesday, April 3, 2019

പോണ്ടിച്ചേരി വാഹന രജിസ്ട്രേഷന്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ ഇന്നലെ വാദം പറയാന്‍ തയാറായ സര്‍ക്കാര്‍ ഇന്ന് തയാറല്ലെന്ന് കോടതിയെ അറിയിച്ചതാണ് വിമര്‍ശനത്തിനിടയാക്കിയത്. ഫോറം ഷോപ്പിംഗിനാണ് സർക്കാർ ശ്രമിക്കുന്നത് എന്ന് കോടതി പരാമർശിച്ചു. കേസ് ഇനി വേനലവധിക്ക് ശേഷം പരിഗണിക്കാമെന്നും കോടതി അറിയിച്ചു.

ഒറ്റത്തവണ നികുതി സ്വീകരിച്ചതിനെ ഹൈക്കോടതി ഇന്നലെ വിമര്‍ശിച്ചിരുന്നു. വാദം തുടര്‍ന്നാല്‍ തിരിച്ചടിയാകുമെന്ന തിരിച്ചറിവാണ് സര്‍ക്കാറിന്‍റെ നിലപാടുമാറ്റത്തിന് പിന്നില്‍. സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീം കോടതി, മുതിർന്ന അഭിഭാഷകന്‍ വരും എന്ന് സർക്കാർ അറിയിച്ചപ്പോള്‍ തീർത്തും ലജ്ജാകാരം എന്നും വിശേഷിപ്പിച്ചു.