കെ. സുരേന്ദ്രന്റെ റിമാന്റ് 14 ദിവസത്തേക്ക് നീട്ടി; ശബരിമല ഗൂഢാലോചന കേസ് നിലനില്‍ക്കും

Jaihind Webdesk
Thursday, December 6, 2018

K-Surendran-High-Court

ബി.ജെ.പി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്‍റെ റിമാന്‍റ് 14 ദിവസത്തേക്കു നീട്ടി. ചിത്തിര ആട്ട പൂജ ദിവസം സന്നിധാനത്ത് സ്ത്രീയെ തടഞ്ഞ കേസിലാണ് നടപടി. പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്.  സുരേന്ദ്രനു ജാമ്യം നൽകുന്നതിനെ സർക്കാർ ഹൈക്കോടതിയിൽ എതിർത്തു. ശബരിമല ആക്രമണ ഗൂഢാലോചന കേസ് നിലനില്‍ക്കും.

കഴിഞ്ഞമാസം 17ന് അറസ്റ്റിലായ സുരേന്ദ്രന് റാന്നി കോടതി ജാമ്യം നിഷേധിച്ചിരുന്നു . ചിത്തിരആട്ട വിശേഷ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ അമ്പത്തിരണ്ടുകാരിക്കെതിരെയുണ്ടായ പ്രതിഷേധത്തിനു പിന്നില്‍ ഗൂഢാലോനോചനയുണ്ടെന്നും അതില്‍ കെ സുരേന്ദ്രന്‍ പങ്കാളിയാണെന്നുമാണ് ആരോപണം . എന്നാല്‍ പൊലീസിന്റേത് കെട്ടുകഥയാണെന്നും തന്റെ പങ്കാളിത്തം ഉറപ്പിക്കാന്‍ പൊലീസിന്റെ കയ്യില്‍ തെളിവില്ലെന്നും സുരേന്ദ്രന്‍ കോടതിയെ അറിയിച്ചു.

സുരേന്ദ്രന്‍ നിയമം കയ്യിലെടുത്തെന്നും ഭക്തര്‍ ചെയ്യുന്ന കാര്യങ്ങളല്ല സുരേന്ദ്രന്‍ ശബരിമലയില്‍ ചെയ്തതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അതേസമയം സ്ത്രീയെ തടഞ്ഞ സംഭവം ആസൂത്രണം ചെയ്തത് സുരേന്ദ്രനാണെന്ന് അറിയിച്ച സര്‍ക്കാരിനോട് സുരേന്ദ്രന്‍ മാത്രമാണോ ആ പാര്‍ട്ടിയിലുള്ളതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.[yop_poll id=2]