നിരോധനാജ്ഞയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

Jaihind Webdesk
Wednesday, November 21, 2018

ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. നിരോധനാജ്ഞ ആര്‍ക്കൊക്കെ ബാധകമാണെന്ന് അറിയിക്കണം. പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും എന്നും ഇത്തരം നടപടികള്‍ കാരണം  ഭക്തർക്ക് ബുദ്ധിമുട്ടുമുണ്ടാകുന്നില്ല എന്ന് എങ്ങനെ സര്‍ക്കാരിന് ഉറപ്പാക്കാനാകുമെന്നും ഹൈക്കോടതി ചോദിച്ചു.

ശബരിമലയിൽ പ്രതിഷേധക്കാരനെന്ന് സംശയിക്കുന്നവർക്കെല്ലാം പൊലീസ് നോട്ടീസ് നൽകുന്നെന്ന് കാണിച്ച് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയത്. ഭക്തരെ ബുദ്ധിമുട്ടിക്കുന്ന പോലീസ് നടപടി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് ഹർജി. ഉച്ചയ്ക്ക് ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ എ.ജി നേരിട്ടെത്തി വിശദീകരണം നല്‍കണം.[yop_poll id=2]