കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍; 800 താല്‍ക്കാലിക പെയിന്റര്‍മാര്‍ക്ക് ജോലി നഷ്ടമാകും

Jaihind Webdesk
Tuesday, June 11, 2019

KSRTC

കൊച്ചി : കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍. 800 എം പാനല്‍ പെയിന്റര്‍മാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവ്. പെയിന്റര്‍ തസ്തികയില്‍ പി.എസ്.സി റാങ്ക്‌ലിസ്റ്റിലുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
താല്‍ക്കാലിക പെയിന്റര്‍മാരെ ഈ മാസം 30 നകം പിരിച്ചുവിടണം. പകരം പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. രാങ്ക് പട്ടിക നിലവിലുള്ളപ്പോള്‍, താല്‍ക്കാലികക്കാരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
നേരത്തെ കെ.എസ്.ആര്‍.ടി.സിയിലെ എംപാനല്‍ ജീവനക്കാരായ ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും ഹൈക്കോടതി പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് എംപാനല്‍ പെയിന്റര്‍മാരെയും പിരിച്ചുവിടാന്‍ കോടതി വിധി പുറപ്പെടുവിച്ചത്.