ഹൈക്കോടതി ഇടപെടല്‍ സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള സർക്കാർ നീക്കത്തിനേറ്റ തിരിച്ചടി

 

തിരുവനന്തപുരം :സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള പിണറായി സർക്കാരിൻ്റെ നീക്കത്തിനുള്ള കനത്ത തിരിച്ചടിയാണ് ഇഡിക്ക് എതിരെയുള്ള കേസ് റദ്ദാക്കാനുള്ള ഹൈക്കോടതി വിധി. കേസിൽ സർക്കാരിൻ്റെ വാദങ്ങൾ കോടതി തള്ളി. കേന്ദ്ര അന്വേഷണ ഏജൻസിക്കെതിരെ ഒരു സംസ്ഥാന സർക്കാർ ഏജൻസി അന്വേഷണം പ്രഖാപിച്ച് കേസ് എടുത്തത് അസാധാരണ സംഭവമായിരുന്നു.

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ.ഡി സ്വപ്നയെ നിർബന്ധിച്ചെന്ന ആരോപണത്തിലും മുഖ്യമന്ത്രിക്ക് എതിരെ പറയാൻ ഇ.ഡി പീഡിപ്പിച്ചുവെന്ന് സന്ദീപ് നായർ ആരോപണം ഉന്നയിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈം ജാമ്യമില്ലാ കേസ് രജിസ്റ്റർ ചെയ്തത്. ഇതാണ് ഹൈക്കോടതി റദ്ദാക്കിയത്. രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ് ഇ.ഡി അന്വേഷണമെന്നായിരുന്നു സർക്കാരിൻ്റെയും സി.പി.എമ്മിന്‍റെയും നിലപാട്. ഇതിനാണ് ഇപ്പോർ തിരിച്ചടി നേരിട്ടിക്കുന്നത്. പരാതികളിൽ ക്യത്യമായ അന്വേഷണം നടത്താതെയാണ് ക്രൈം ബ്രാഞ്ച് കേസ് എടുത്തത്.

ഡി.ജി.പിക്ക് പകരം പൊലീസ് ആസ്ഥാനത്തെ രണ്ട് മിനിസ്റ്റീരിയൽ ജീവനക്കാരാണ് കേസ് എടുക്കാൻ നിർദേശിക്കുന്ന ക ത്തിൽ ഒപ്പിട്ടത്. കേസ് നിലനിൽക്കില്ലെന്ന് അറിയമായിരുന്നിട്ടും സർക്കാരിൻ്റെ തെരഞ്ഞടുപ്പ് മുന്നിൽ കണ്ടാണ് ക്രൈം ബ്രാഞ്ച് കേസ് എടുത്തത്. കേസ് ഹൈക്കോടതി റദ്ദാക്കിയതോടെ ക്രൈം ബ്രാഞ്ച് വെട്ടിലായി. കേസിലെ തുടർ നടപടികളും റദ്ദാക്കിയത് ആദ്യന്തര വകുപ്പിനും സർക്കാരിനും കന്നത്ത തിരിച്ചടിയാണ്. സ്വർണ്ണക്കടത്ത് കേസ് അന്വേഷണം ഉന്നതരിലേക്ക് നീങ്ങാതിരിക്കാനാണ് ക്രൈം ബ്രാഞ്ചിൻ്റെ നീക്കമെന്ന് ഇ.ഡി ആരോപണം ശരിവെക്കുന്നതാണ് കോടതിയുടെ വിധി. വിധിക്ക് എതിരെ അപ്പീൽ പോകാനാണ് സർക്കാരിൻ്റെ നീക്കം. അങ്ങനെയങ്കിൽ വിഷയത്തിൽ നിയമ പോരാട്ടം തുടരും.

Comments (0)
Add Comment