എസ്.എം.എ രോഗം ബാധിച്ച കുഞ്ഞിന്‍റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ഹൈക്കോടതി നിർദേശം

Jaihind Webdesk
Tuesday, July 6, 2021

കൊച്ചി : സ്പൈനല്‍ മസ്കുലര്‍ അട്രോഫി ബാധിച്ച കുഞ്ഞിന്‍റെ ചികിത്സയ്ക്ക്  മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ഹൈക്കോടതി നിർദ്ദേശം.  മരുന്ന് കുട്ടിക്ക് നല്‍കാനാകുമോയെന്ന് അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തും. ബോര്‍ഡിലേക്ക് വിദഗ്ധരുടെ പേരുകള്‍ നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

എസ്.എം.എ ബാധിച്ച് ചികിത്സയിലുള്ള പെരിന്തല്‍മണ്ണ സ്വദേശി ഇമ്രാന്‍റെ പിതാവ് ആരിഫ് ആണ് കോടതിയെ സമീപിച്ചത്. കുട്ടിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ എസ്.എം.എ ബാധിതരായി വെന്‍റിലേറ്ററില്‍ കഴിയുന്ന കുട്ടികള്‍ക്ക് 18 കോടിയുടെ മരുന്നു നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കേസ് നാളെ വീണ്ടും പരിഗണിക്കും.