നിയമസഭാ തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസ് സ്ക്രീനിങ് കമ്മിറ്റിയെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചു ; എച്ച്.കെ പാട്ടീല്‍ അധ്യക്ഷന്‍

Jaihind News Bureau
Tuesday, March 2, 2021

 

ന്യൂഡല്‍ഹി : കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ക്രീനിങ് കമ്മിറ്റിയെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. എച്ച്.കെ പാട്ടിലാണ് കമ്മിറ്റിയുടെ അധ്യക്ഷന്‍. ദുഡ്ഢില്ല ശ്രീധർ ബാബു, പ്രണിതി ഷിന്‍റെ എന്നിവരാണ് മറ്റ് അംഗങ്ങൾ. എക്‌സ് ഒഫിഷ്യാേ അംഗങ്ങളായി കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരും, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറിമാരും  കമ്മിറ്റിയിൽ ഉള്‍പ്പെടുന്നു.