പുൽവാമ ഭീകരാക്രമണം : ജമ്മുകശ്മീരിൽ കനത്ത ജാഗ്രത; കർഫ്യൂ തുടരുന്നു

Jaihind Webdesk
Saturday, February 16, 2019

Pulwama-attack

ജമ്മുകശ്മീരിൽ കനത്ത ജാഗ്രത തുടരുന്നു. ജമ്മുവിലും ചുറ്റുവട്ടത്തെ ഏഴോളം സ്ഥലങ്ങളിലും കർഫ്യൂ തുടരുന്നു. ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിൽ വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ അക്രമാസക്തമായിരുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും വാഹനങ്ങൾ അഗ്‌നിക്കിരയാക്കുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കേന്ദ്രം കൂടുതൽ സുരക്ഷാസേനയെ ജമ്മുകശ്മീരിൽ വിന്യസിപ്പിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ ഡൽഹിക്ക് വിളിപ്പിച്ചു. ഹൈക്കമീഷണറായ അജയ് ബിസാരിയയെയാണ് ഡൽഹിക്ക് വിളിപ്പിച്ചത്. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ നിർണായക കാര്യങ്ങൾ ചർച്ച ചെയ്യാനാണ് അദ്ദേഹത്തെ വിളിപ്പിച്ചത്.

പാകിസ്ഥാന് അമേരിക്കയുടെ മുന്നറിയിപ്പ്. ഭീകര സംഘടനകളുടെ സുരക്ഷിത താവളമാകരുത് പാകിസ്ഥാൻ എന്നും അമേരിക്ക. യുഎസ് വിദേശകാര്യ സെക്രട്ടറിയാണ് നിലപാട് അറിയിച്ചത്. ഇതിനു മുൻപും അമേരിക്ക മുന്നറിയിപ്പ് അറിയിച്ചിരുന്നു.

teevandi enkile ennodu para