പൗരത്വ ഭേദഗതി നിയമത്തിലെ തിടുക്കത്തിന് പിന്നില്‍ രഹസ്യ അജണ്ട; തിരുവഞ്ചൂർ രാധാകൃഷ്ണന്‍

 

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തിടുക്കപ്പെട്ട് കൊണ്ടുവരുന്നതിന് പിന്നില്‍ രഹസ്യ അജണ്ടയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.  ഇതിനോട്  യോജിക്കാൻ സാധിക്കില്ല. വർഗീയമായി ഇന്ത്യയെ വിഭജിക്കണമെന്ന തീരുമാനത്തിന്‍റെ ഭാഗമാണ് സിഎഎ ഈ സമയത്ത് തിരഞ്ഞെടുത്തത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വമ്പിച്ച ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടി.പി. ചന്ദ്രശേഖരൻ വധം ചർച്ചയാവുന്നത് സ്വാഭാവികമാണ്. അപ്പീൽ കോടതിയുടെ വിധി വന്നതോടെ യുഡിഎഫ് എടുത്ത നിലപാട് ശരിയാണെന്ന് തെളിഞ്ഞെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കോഴിക്കോട് പറഞ്ഞു.

Comments (0)
Add Comment