ഗഫൂറിന് ഹൈബി ഈഡന്‍ എം.പി വീട് നിര്‍മിച്ച് നല്‍കാന്‍ തയ്യാറാണ്; ‘ഗഫൂറിനെ സ്‌നേഹത്തോടെ ചേര്‍ത്ത് നിര്‍ത്തുന്നു’

Jaihind News Bureau
Saturday, August 31, 2019

രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ വാട്‌സാപ്പ് പ്രൊഫൈലാക്കിയതിന് ലൈഫ് ഭവനപദ്ധതിയുടെ ഫണ്ട് നല്‍കില്ലെന്ന് സി.പി.എം പഞ്ചായത്തംഗം ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഹൈബി ഈഡന്‍ എം.പിയുടെ ഇടപെടല്‍. പഞ്ചായത്തംഗത്തിന്റെ ഭീഷണിക്കും ശകാരത്തിനും ഇരയായ നന്നംമുക്ക് പഞ്ചായത്ത് സദേശിയായ ഗഫൂറുമായി ഹൈബി ഈഡന്‍ എം.പി സംസാരിച്ചു.

രാഷ്ട്രീയ പകവീട്ടല്‍ മൂലം ലൈഫ് പദ്ധതിയില്‍ ഗഫൂറിന് വീട് നിഷേധിച്ചാല്‍ ഞാന്‍ വീട് വച്ചുകൊടുക്കാന്‍ തയാര്‍ ആണെന്നും. ഗഫൂറിനെ പോലുള്ള കോണ്‍ഗ്രസുകാരാണ് പ്രസ്ഥാനത്തിന്റെ നട്ടെല്ല്. ഗഫൂറിനെ സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തുന്നുവെന്നും ഹൈബി ഈഡന്‍ എം.പി ഫേസ്ബുക്കില്‍ കുറിച്ചു.
മലപ്പുറം നാനാമുക്ക് പഞ്ചായത്തിലെ ഗഫൂറിന് ലൈഫ് ഭവന പദ്ധതി പ്രകാരം തുക കൈമാറാന്‍ പഞ്ചായത്ത് ഭരണ സമിതി തയ്യാറായില്ലെങ്കില്‍, എറണാകുളത്ത് ഞാന്‍ നടപ്പിലാക്കുന്ന തണല്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗഫൂറിന് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് ഹൈബി അറിയിച്ചു.
ലൈഫ് ഭവനപദ്ധതി പ്രകാരം അര്‍ഹതപ്പെട്ട വീട് കിട്ടാന്‍ വൈകിയത് ചോദ്യം ചെയ്തപ്പോള്‍ പഞ്ചായത്തംഗം മോശമായി സംസാരിക്കുകയായിരുന്നെന്ന് ഗഫൂര്‍ പറയുന്നു. രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ മാറ്റിയില്ലെങ്കില്‍ വീട് തരില്ലെന്ന് പറയുന്ന ശബ്ദ സന്ദേശം നവ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ചങ്ങരംകുളത്തെ ഗഫൂറുമായി ഞാന്‍ ഇപ്പോള്‍ ഫോണില്‍ സംസാരിച്ചു.
രാഹുല്‍ഗാന്ധിയുടെ ഫോട്ടോ പ്രൊഫൈല്‍ പിക്ചര്‍ ആക്കിയതിന്റെ പേരില്‍ ലൈഫ് പദ്ധതിയില്‍ വീട് നഷ്ടപ്പെടുകയാണെങ്കില്‍ അതങ്ങോട്ട് പോട്ടെ എന്നാണ് ഗഫൂറിന്റെ നിലപാട്. 25 വര്‍ഷമായി വാടക വീട്ടില്‍ കഴിയുന്ന ആളാണ് ഗഫൂര്‍. കരിമ്പിന്‍ ജൂസ് വഴിവക്കില്‍ വിറ്റാണ് ഗഫൂര്‍ കുടുംബം പോറ്റുന്നത്. താന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന രാഹുല്‍ഗാന്ധിയുടെ പ്രൊഫൈല്‍ പിക്ച്ചര്‍ മാറ്റുമോ എന്ന് ചോദിച്ചപ്പോള്‍ ചങ്ക് പറിച്ചു മാറ്റാന്‍ പറ്റുമോ എന്നായിരുന്നു മറുചോദ്യം. രാഷ്ട്രീയ പകവീട്ടല്‍ മൂലം ലൈഫ് പദ്ധതിയില്‍ ഗഫൂറിന് വീട് നിഷേധിച്ചാല്‍ ഞാന്‍ വീട് വച്ചുകൊടുക്കാന്‍ തയാര്‍ ആണെന്നും അറിയിച്ചു. ഗഫൂറിനെ പോലുള്ള കോണ്‍ഗ്രസുകാരാണ് പ്രസ്ഥാനത്തിന്റെ നട്ടെല്ല്. ഗഫൂറിനെ സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തുന്നു.

മലപ്പുറം നാനാമുക്ക് പഞ്ചായത്തിലെ ഗഫൂറിന് ലൈഫ് ഭവന പദ്ധതി പ്രകാരം തുക കൈമാറാന്‍ പഞ്ചായത്ത് ഭരണ സമിതി തയ്യാറായില്ലെങ്കില്‍, എറണാകുളത്ത് ഞാന്‍ നടപ്പിലാക്കുന്ന തണല്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗഫൂറിന് വീട് നിര്‍മ്മിച്ച് നല്‍കും.