കൊറോണ വൈറസ്: അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഹൈബി ഈഡൻ എം.പി.

Jaihind News Bureau
Monday, February 3, 2020

ലോകത്തെമ്പാടുമുള്ള പതിനായിരത്തോളം ആളുകളെ ബാധിച്ച കൊറോണ വൈറസ് രാജ്യത്തും പടരാതിരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിലും, ചൈനയ്ക്ക് പുറമേ വൈറസ് ഇതിനോടകം തന്നെ പല രാജ്യങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. ആഗോള കേസുകളുടെ എണ്ണം ഒരാഴ്ച മുൻപ് 800-ൽ നിന്ന് പതിനായിരത്തിലധികമായി.

ഇന്ത്യയിൽ വൈറസ് സ്ഥിരികരിച്ച കേസ് ജനുവരി 30 ന് കേരളത്തിൽ റിപ്പോർട്ട് ചെയ്തു. ഇന്ന് വരെ മൂന്ന് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ തന്നെ 900 ഓളം പേർ ഇന്ത്യയിലുടനീളം നിരീക്ഷണത്തിലാണ്. ഇതിൽ 800 പേർ കേരളത്തിൽ മാത്രം നിരീക്ഷണത്തിലാണ്. പത്തോളം പേർ ആശുപത്രികളിൽ പ്രതേക നിരീക്ഷണത്തിലാണ്. കേരളത്തിന് പുറമേ മഹാരാഷ്ട്രയിലും കേസുകൾ റിപ്പോര്ട്ട ചെയ്യെപ്പെടുകയാണ്.

വൈറസ് രാജ്യത്ത് പടരുന്ന സ്ഥിതിയാണ് എങ്കിൽ ഏറ്റവും ദുർബലമായ ആരോഗ്യ സംവിധാനങ്ങളുള്ള സംസ്ഥാനങ്ങളിൽ വൈറസ് പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ആശുപത്രികളിൽ ഇൻസുലേഷൻ വാർഡുകൾ തയാറാക്കണമെന്നും. പ്രത്യേക കേന്ദ്ര ആരോഗ്യ വിദഗ്ദരെ സംസ്ഥാനങ്ങളിലേക്കും അയക്കണമെന്നും , കേസുകൾ എത്രയും വേഗം തിരിച്ചറിയുന്നതിന് പൂർണ സംവിധാനങ്ങൾ സജമാക്കണമെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടി