കൊവിഡ് ചികിത്സ : കളമശ്ശേരി മെഡിക്കൽ കോളജിൽ നടന്നത് ഗുരുതര അനാസ്ഥയെന്ന് ഹൈബി ഈഡൻ

Jaihind News Bureau
Monday, October 19, 2020

കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് കളമശ്ശേരി മെഡിക്കൽ കോളജിൽ നടന്നത് ഗുരുതര അനാസ്ഥയെന്ന് ഹൈബി ഈഡൻ എം പി. സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ഗുരുതരമായ ഏറ്റ് പറച്ചിൽ ഉണ്ടാവുന്നത്. നിരന്തരമായി ഗുരുതര വീഴ്ച ആശുപത്രി അധികൃതരിൽ നിന്നുണ്ടായെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു.

ആശുപത്രിയുടെ ചുമതല വഹിക്കുന്ന ഉത്തരവാദിത്വപെട്ടവർക്കെതിരെ നടപടി സ്വീകരിക്കണം. നഴ്സിംഗ് സുപ്രണ്ടിനെ മാറ്റിയത് കൊണ്ട് കാര്യമില്ലന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് എറണാകുളം ഡി.സി.സി പ്രസിഡന്‍റ് ടി.ജെ.വിനോദ് എം.എൽ.എയും അറിയിച്ചു.

https://www.facebook.com/JaihindNewsChannel/videos/381479129556716