തണലായി കോണ്‍ഗ്രസ് ; ഹൈബിയെയും ടി.ജെ വിനോദിനെയും അനുഗ്രഹിച്ച് വീട്ടമ്മയും കുടുംബവും | Video

മനസ് നിറയുന്ന ഒരു കൂടിച്ചേരലിനാണ് ചേരാനെല്ലൂരിലെ ആശാരിമാട്ടേൽ വീട് ഇന്ന് സാക്ഷ്യം വഹിച്ചത്. പ്രളയം തകർത്ത എൽസി എന്ന സ്ത്രീയുടെ വീടെന്ന സ്വപ്നത്തിന് ചിറക് വിരിച്ച ഹൈബി ഈഡൻ എം.പിയും എൽസിയും ടി.ജെ വിനോദിന്‍റെ സ്ഥാനാർത്ഥി പര്യടനത്തിനിടയിൽ കണ്ടുമുട്ടിയപ്പോൾ അത് വൈകാരിക നിമിഷമായി മാറുകയായിരുന്നു.

മഹാപ്രളയം സർവതും തകർത്തപ്പോൾ ചേരാനെല്ലൂർ പഞ്ചായത്തിലെ എൽസി എന്ന വീട്ടമ്മയ്ക്ക് നഷ്ടമായത് തന്‍റെ കിടപ്പാടമായിരുന്നു. സർക്കാറിന്‍റെ വാതിലിൽ നിരവധി തവണ മുട്ടിയിട്ടും നിരാശയായിരുന്നു ഫലം. അങ്ങനെയാണ് അവർ അന്നത്തെ എറണാകുളം എം.എൽ.എ ആയിരുന്ന ഹൈബി ഈഡനെ സമീപിച്ചത്. എൽസി മാത്രമല്ല, പ്രളയബാധിതർക്കായി മണ്ഡലത്തിൽ നടപ്പാക്കിയ തണൽ പദ്ധതിയിലൂടെ 42 ഭവനങ്ങളാണ് ഹൈബി ഈഡൻ നിർമ്മിച്ച് നൽകിയത്.

പ്രളയ ബാധിതരെ പോലും രാഷ്ട്രീയ തിമിരം ബാധിച്ച കണ്ണുകൾ കൊണ്ട് ഭരണാധികാരികൾ നോക്കിക്കണ്ടപ്പോൾ കൊടിയുടെ നിറം നോക്കാതെ ജനങ്ങൾക്ക് കാരുണ്യത്തിന്‍റെ കരസ്പർശം നൽകിയ കോൺഗ്രസിനെയും യു.ഡി.എഫിനെയും ജനം കൈവിടില്ലെന്ന് ഉറപ്പാണെന്ന് സാക്ഷ്യപ്പെടുത്തിയ നിമിഷങ്ങളായിരുന്നു സ്ഥാനാർത്ഥി പര്യടനത്തിടെ എൽസിയുടെ വീട്ടിൽ എത്തിയപ്പോൾ കണ്ടത്. തനിക്ക് അന്തിയുറങ്ങാൻ കിടപ്പാടം ഒരുക്കിയ ഹൈബി ഈഡനെയും സ്ഥാനാർത്ഥി ടി.ജെ വിനോദിനെയും അനുഗ്രഹിച്ചാണ് എൽസി എന്ന വീട്ടമ്മ മടക്കി അയച്ചത്.

https://www.youtube.com/watch?v=MME7S-gGc7k

T.J VinodThanalHibi Edenelsy
Comments (0)
Add Comment