ചംപായ് സോറനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യം; ഹേമന്ത് സോറൻ രാജിവച്ചു, അറസ്റ്റില്‍

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവച്ചു. പ്രതിരോധ ഭൂമി ഇടപാടുമായി കേസില്‍ ഇഡി കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് രാജി വെച്ചത്. രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറി. അതേസമയം ഹേമന്ത് സോറനെ ഇ ഡി അറസ്റ്റ് ചെയ്തു. ചംപായ് സോറനെ ജാർഖണ്ഡ് മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ജെ എം എം നേതൃത്വത്തിലുള്ള എംഎൽഎമാര്‍ ഗവര്‍ണറുടെ വസതിയിലെത്തി.

48 എംഎൽഎമാരാണ് ഗവര്‍ണറെ കണ്ടത്.  നേരത്തെ ഹേമന്ത് സോറന്‍റെ ഭാര്യ കൽപ്പന സോറനെ മുഖ്യമന്ത്രിയാക്കാൻ ആലോചിച്ചിരുന്നെങ്കിലും പാര്‍ട്ടിക്ക് അകത്ത് നിന്നും പുറത്ത് നിന്നും പ്രതിഷേധം ഉയര്‍ന്നതോടെയാണ് തീരുമാനം മാറ്റിയത്. ഭൂരിഭാഗം എംഎൽഎമാരും ചംപായ് സോറൻ മുഖ്യമന്ത്രിയാകുന്നതിനെ പിന്തുണച്ചു. ഇന്ന് ഉച്ചയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ ഇതുവരെയായും പൂര്‍ത്തിയായിട്ടില്ല.

 

 

Comments (0)
Add Comment