അടുത്ത മൂന്ന് ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ള പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് തുടരുന്നു
കേരളത്തിലും ലക്ഷദ്വീപിലും പരക്കെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. സെപ്റ്റംബർ ഒന്ന് വരെ കേരളത്തിലും ലക്ഷദ്വീപിലും പരക്കെ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലിൽ പോകുന്നവർ സമുദ്ര പ്രദേശങ്ങളിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുണ്ട് . ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. താലൂക്ക് അടിസ്ഥാനത്തിൽ ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ടെന്നും. മഴയുടെ തോത് നിരന്തരമായി വിലയിരുത്തേണ്ടതുണ്ടെന്നും കേരള സംസ്ഥാന ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു.
തിങ്കളാഴ്ച്ച വരെ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഈ മേഖലകളിലെ മൽസ്യത്തൊഴിലാളികൾ പോകരുതെന്നും നിർദ്ദേശമുണ്ട്.