കനത്ത മഴ തുടരുന്നു; മുംബൈയിൽ റെഡ് അലെർട്ട്

കനത്ത മഴ തുടരുന്ന മുംബൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുംബൈയിലും സമീപ ജില്ലകളിലും ഇന്ന് അതി തീവ്ര മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. അതേസമയം നേപ്പാളിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 113 ആയി.

നേപ്പാളിന്‍റെ തെക്കൻ മേഖലകളും കാഠ്മണ്ഡു ഉൾപ്പെടുന്ന താഴ്വരകളിലും കഴിഞ്ഞ രണ്ട് ആഴ്ചയായി കനത്ത മഴ തുടരുകയാണ്. 77 ജില്ലകളിൽ 67 ജില്ലകളും മഴക്കെടുതി അനുഭവിക്കുകയാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആർമിയേയും പൊലീസിനെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിരിക്കുകയാണ്. അടിയന്തര സാഹചര്യം തരണം ചെയ്യുന്നതിനും രോഗ പ്രതിരോധത്തിനുമായി നേപ്പാൾ അന്താരാഷ്ട്ര ഏജൻസികളെ സമീപിക്കാൻ ഒരുങ്ങുകയാണ്.

കനത്ത മഴയെത്തുടർന്ന് മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള പതിനൊന്ന് വിമാനസർവീസുകൾ റദ്ദാക്കി. പ്രളയ സമാനമായ സാഹചര്യം നേരിടാൻ തയ്യാറെടുപ്പു നടത്താൻ ജില്ലാ ഭരണകൂടങ്ങൾക്ക് സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി.എന്നാൽ മഹാരാഷ്ട്രയിലെ കനത്ത മഴയെത്തുടർന്ന് മുംബൈ, താനെ തുടങ്ങിയ ഇടങ്ങളിൽ റെഡ് അലെർട്ട് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ മുംബൈയിൽ വ്യാപക വെള്ളക്കെട്ടാണ് അനുഭലപ്പെട്ടത്. പലയിടത്തും കെട്ടിടങ്ങളുടെ ഒന്നാംനില വരെ വെള്ളം കയറിയിരുന്നു. ഈ സാഹചര്യത്തിൽ വന്ന കാലാവസ്ഥ പ്രവചനം കൂടുതൽ ആശങ്ക പകർന്നിട്ടുണ്ട്. അസമിലും മദ്ധ്യപ്രദേശിലും 48 മണിക്കൂർ നേരത്തേയ്ക്ക് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ദുരന്ത നിവാരണ അതോറിട്ടിയും  മുന്നറിയിപ്പ് നൽകി.

https://youtu.be/bTDe_HaNp5I

mumbaiRain
Comments (0)
Add Comment