കിഴക്കൻ മേഖലയിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത

Jaihind Webdesk
Monday, August 29, 2022

വരും ദിവസങ്ങളിലും കേരളത്തിന്റെ കിഴക്കൻ മേഖലയിൽ കനത്ത മഴക്ക് സാധ്യത. മലയോര മേഖലയിൽ ജാഗ്രത പുലർത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കണ്ണൂർ മുതൽ ഇടുക്കി വരെയുള്ള ഭാഗത്ത് കിഴക്കൻ മേഖലയിൽ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ ലഭിക്കും. തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ  ഇടിമിന്നലിനും മലവെള്ളപാച്ചിലിനും സാധ്യതയുണ്ട്. മലയോര മേഖലയിലെ അനാവശ്യ യാത്രയും വിനോദ, സാഹസിക യാത്രകളും ഒഴിവാക്കുന്നതാണ് കൂടുതൽ സുരക്ഷിതം.