സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ; ഇടിമിന്നലിനും കാറ്റിനും സാധ്യത; ജാഗ്രതാനിർദേശം

Jaihind Webdesk
Sunday, May 22, 2022

തിരുവനന്തപുരം: ആന്ധ്രാ പ്രദേശിലെ റായൽസീമയ്ക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ അടുത്ത 5 ദിവസം കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

വരും മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കും. മത്സ്യബന്ധന തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം. ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തമാകും. കാലവർഷത്തിന് മുന്നോടിയായുള്ള മഴയും വരും ദിവസങ്ങളിൽ കിട്ടും.