സംസ്ഥാനത്ത് ശക്തമായ മഴയെന്ന് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അതിശക്തമായ സാഹചര്യത്തിൽ ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പഖ്യാപിച്ചു.

ന്യൂനമർദ്ദം ശക്തിപ്പെട്ട് ഒമാൻ തീരത്തേക്ക് നീങ്ങുമെങ്കിലും ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിൽ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിപ്പ്. ഇതേതുടർന്ന് ഈ ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി കെഎസ്ഇബി 13 ഡാമുകളുടെ ഷട്ടറുകളും തുറന്നു. കാലാവസ്ഥ റിപ്പോർട്ടുകൾ പരിഗണിച്ചായിരിക്കും ഷട്ടർ അടയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന കെഎസ്ഇബി അറിയിച്ചു.

അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ലൂബാൻ ചിഴലിക്കാറ്റായി ഒമാൻ തീരത്തെക്കു നീങ്ങുകയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽകന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിച്ച് തീവ്രന്യൂനമർദ്ദമായി മാറിയിട്ടുണ്ട്.

തിങ്കളാഴ്ചയോടെ അതിതീവ്രന്യൂനമർദ്ദമായും ചുഴലികാറ്റായും മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിപ്പ് നൽകിയിരുന്നത്. കാറ്റിന്‍റെ വേഗത മണിക്കൂറിൽ 70 കിമീയ്ക്ക് മുകളിലായാൽ ന്യൂനമർദ്ദത്തെ ചുഴലിക്കാറ്റായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണവിഭാഗം പ്രഖ്യാപിക്കും.

അറബിക്കടലിൽ ന്യൂനമർദ്ദം ശക്തിപ്രാപിക്കുമ്പോൾ തന്നെ ആൻഡമാൻ തീരത്തും, അടുത്ത 24 മണിക്കൂറിൽ ഇത് തീവ്രന്യൂനമർദ്ദമായി മാറി ഒഡീഷ തീരത്തും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേ തുടർന്ന് രാജ്യത്തെ തെക്ക് കിഴക്കൻ തീരത്തും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Heavy RainOrange AlertArabian Sea
Comments (0)
Add Comment