സംസ്ഥാനത്ത് കനത്ത ചൂട്; കൃത്യമായ ഇടവേളകളിൽ  ദാഹമില്ലെങ്കിലും  വെള്ളം കുടിക്കണം, ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട്. ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. തിരുവനന്തപുരം, പാലക്കാട്, കോട്ടയം, എറണാകുളം ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് ആണ് താപനില. നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാവാതിരിക്കാൻ ജാഗ്രത വേണം.

മാർച്ച്-ഏപ്രിൽ മാസങ്ങളിൽ അനുഭവപ്പെടേണ്ട ചൂട് ഫെബ്രുവരിയിൽ തന്നെ അനുഭവപ്പെടുകയാണ്. വെയിലത്ത് ജോലി ചെയ്യുന്നവർ രാവിലെ 11 മണി മുതൽ വൈകീട്ട് മൂന്നു വരെ ജോലി സമയം ക്രമീകരിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കൃത്യമായ ഇടവേളകളിൽ  ദാഹമില്ലെങ്കിലും  വെള്ളം കുടിക്കണമെന്നും മുന്നറിയിപ്പ്.

Comments (0)
Add Comment