ചുട്ടുപൊള്ളി ഉത്തരേന്ത്യ; പലയിടത്തും 50 ഡിഗ്രിക്ക് മുകളില്‍ താപനില

 

ന്യൂഡല്‍ഹി:  ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി ഡല്‍ഹി. 52.3 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ബുധനാഴ്ച  മുംഗേഷ്പുര്‍ കാലാവസ്ഥാ നിലയത്തില്‍ രേഖപ്പെടുത്തിയത്. ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും താപനില 50 ഡിഗ്രിക്ക് മുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രാജസ്ഥാനിലെ ഫലോദിയില്‍ 51 ഡിഗ്രി സെല്‍ഷ്യസും ഹരിയാനയിലെ സിര്‍സയില്‍ 50.3 ഡിഗ്രി സെല്‍ഷ്യസും താപനില രേഖപ്പെടുത്തി.

അതേസമയം അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ കാലവർഷം എത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒറ്റപെട്ട സ്ഥലങ്ങളിൽ ഇന്ന് അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നുണ്ടെന്നും അതിനാല്‍ അടുത്ത ഏഴ് ദിവസം ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും അറിയിച്ചു.

Comments (0)
Add Comment