തീവ്രന്യൂനമര്‍ദം 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റാകും ; ജില്ലകളില്‍ കനത്ത ജാഗ്രത

Jaihind News Bureau
Tuesday, December 1, 2020

 

തിരുവനന്തപുരം : തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്രന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്. വ്യാഴാഴ്ച പുലര്‍ച്ചെ ചുഴലിക്കാറ്റ് കന്യാകുമാരി തീരം തൊടുമെന്നതിനാല്‍ കേരളത്തിന്‍റെ തെക്കന്‍ ജില്ലകളിലും കനത്ത ജാഗ്രത നിർദ്ദേശമുണ്ട്. തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റ് ഭീഷണിയുള്ളതിനാല്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി.

നാളെ രാത്രി മുതല്‍ അതീവജാഗ്രത വേണമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കടല്‍ പ്രക്ഷുദ്ധബ്മാകുമെന്നതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കുണ്ട്. കടലിലുള്ളവര്‍ തീരത്തെത്താന്‍ നല്‍കിയിരുന്ന സമയം ഇന്നലെ രാത്രി അവസാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വ്യാഴാഴ്ച റെഡ് അലർട്ടും എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.