സംസ്ഥാനത്ത് ചൂട് കൂടുന്നു; എട്ട് ജില്ലകളിൽ യെല്ലോ അലര്‍ട്ട്, ജാഗ്രതാ നിർദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കൂടുന്നു. എട്ട് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്‌, കൊല്ലം, ആലപ്പുഴ, കോഴിക്കോട് , കണ്ണൂർ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ്.  ജാഗ്രത മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും നിർദേശം നല്‍കി.

സൂര്യാഘാത ഭീഷണി നിലനിൽക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന്  ആരോഗ്യവകുപ്പ് നിർദേശം നല്‍കി. പകൽ 12 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും നിർദേശം.

Comments (0)
Add Comment