സിബിഐ കേസിൽ സുപ്രീംകോടതിയിൽ വാദം തുടങ്ങി

സിബിഐ കേസിൽ സുപ്രീംകോടതിയിൽ വാദം തുടങ്ങി. കേസിൽ വിശദമായ വാദം കേൾക്കാൻ തയ്യാറെന്ന് കോടതി. സി.വി.സി റിപ്പോർട്ടിന് മറുപടി നൽകിയിട്ടുണ്ടെന്ന് അലോക് വർമ്മയുടെ അഭിഭാഷകൻ കോടതിയില്‍ വ്യക്തമാക്കി. അലോക് വർമ്മയെ മാറ്റിയ നടപടി നിയമ വിരുദ്ധമെന്നും അഭിഭാഷകൻ പറഞ്ഞു.  സിബിഐ ഡയറക്ടറുടെ നിശ്ചിത കാലാവധി രണ്ട് വർഷമാണെന്നും അഭിഭാഷകനായ ഫാലി എസ് നരിമാൻ വ്യക്തമാക്കി.

റഫേല്‍ ഇടപാട് സംബന്ധിച്ച ഫയലുകളെ കുറിച്ചുള്ള അന്വേഷണമാണ് അലോക് വര്‍മ്മയുടെ സ്ഥാനചലനത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നു.

CBI Casesupreme court
Comments (0)
Add Comment