പക്ഷിപ്പനി, കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സംഘവും വിദേശത്ത്; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ടി സിദ്ധിഖ്

കോഴിക്കോട്: പക്ഷിപ്പനി, കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ കോഴിക്കോട് കോർ
പ്പറേഷനിലെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമടക്കം ആറുപേർ നടത്തിയ വിദേശയാത്ര അഴിമതിയുടെ യാത്രയാണെന്ന്‌ കെപിസിസി വൈസ് പ്രസിഡന്‍റ്  ടി സിദ്ധിഖ്. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം സിദ്ധിഖ് ആവശ്യപ്പെട്ടു.

ജനസേവനത്തിനു നേതൃത്വം കൊടുക്കേണ്ട  സമയത്താണ് ചെയര്‍മാന്മാര്‍ വിദേശയാത്രക്ക് പോയത്. യാത്രക്ക് കോര്‍പറേഷൻ ഇവരെ ചുമതലപ്പെടുത്തിയിട്ടില്ല. വിദേശയാത്ര എന്തിന് വേണ്ടിയായിരുന്നു എന്ന് മേയർ പൊതുസമൂഹത്തോടു പറയണം. യാത്ര ആരാണ് സ്പോൺസർ ചെയ്തതെന്ന് വ്യക്തമാക്കാൻ സിപിഎമ്മും തയ്യാറാകണം. വരും ദിവസം ഇക്കാര്യം പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടുവരും. യാത്രക്ക് അനുവാദം നൽകിയ മേയർ പൊതുസമൂഹത്തോടു യാത്രയുടെ കാരണം വ്യക്തമാക്കണണമെന്നും ടി. സിദ്ധിഖ് കോഴിക്കോട് ആവശ്യപ്പെട്ടു.

 

 

Comments (0)
Add Comment