കൽബുർഗിലെ വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കുന്നതിൽ വീഴ്ച്ച

Jaihind News Bureau
Tuesday, March 17, 2020

ഇന്ത്യയിലെ ആദ്യ കോവിഡ്19 മരണം നടന്ന കർണ്ണാടകയിലെ കൽബുർഗിയിൽ നിന്നും 21 അംഗ മലയാളി വിദ്യാർത്ഥി സംഘം കർണ്ണാടക കേരള ട്രാൻസ്‌പോർട്ട് ബസ്സ് കളിലും ടെയിനിലുമൊക്കെയായി പൊതുഗതാഗത സംവിധാനമുപയോഗിച്ച് കേരളത്തിലേക്കു എത്തുകയാണ്. കൊല്ലം തിരുവനന്തപുരം ജില്ലകളിലുള്ള കുട്ടികളാണിവർ മരണം നടന്ന ഗുൽബർഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പരിശീലന പഠനം നടത്തുന്ന സമീപത്തെ രാജിവ് ഗാന്ധി ഫാർമസി കോളേജിലെ അഞ്ചാം വർഷ ഫാം ഡി വിദ്യാർത്ഥികളാണ് ഇത്തരത്തിൽ നാട്ടിലെത്തിയത്. ഇവരെ നാട്ടിലെത്തിക്കാൻ ബദൽ യാത്ര സംവിധാനങ്ങൾ ഏർപ്പെടുത്താതായതോടെയാണ് കുട്ടികൾ പൊതു യാത്രാ മാർഗ്ഗങ്ങൾ സ്വീകരിക്കുവാൻ നിർബന്ധിതരായത്.