ഉന്നാവോ : പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; സുരക്ഷ വിവരങ്ങൾ അറിയിക്കണമെന്ന് കോടതി

Jaihind News Bureau
Tuesday, August 6, 2019

ഉന്നാവോയിലെ പെൺകുട്ടിയുടെ കുടുംബത്തിനും കേസുകളിലെ സാക്ഷികൾക്കും നൽകിയിരിക്കുന്ന സുരക്ഷയുടെ വിവരങ്ങൾ അറിയിക്കാൻ ഡൽഹി തീസ് ഹസാരി കോടതി നിർദ്ദേശം. കേസിന്‍റെ വാദം കോടതിയിൽ ദിവസേന പുരോഗമിക്കുക ആണ്. അപകടത്തിൽ പരിക്കേറ്റ അഭിഭാഷകനെയു ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ഡൽഹി എയിംസിൽ ഉളള പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.