ആരോഗ്യവകുപ്പ് ഹൈജാക്ക് ചെയ്യപ്പെട്ടു; മന്ത്രിയുടെ നിയന്ത്രണത്തിലല്ല വകുപ്പെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, June 21, 2022

ആരോഗ്യ വകുപ്പിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. വകുപ്പ്, മന്ത്രിയുടെ നിയന്ത്രണത്തിലല്ല. വകുപ്പിൽ കൃത്യമായ ഏകോപനം നടക്കുന്നില്ല. രോഗിക്ക് ആവശ്യമായ ഓർഗൻ കൊണ്ടുവരേണ്ടത് ഡിവൈഎഫ്‌ഐ അല്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. സ്വർണ്ണക്കള്ളക്കടത്തിൽ സർക്കാർ അനുമതിയോടെ രണ്ട് എഡിജിപിമാർ ഇടനിലക്കാരായി പ്രവർത്തിച്ചു. സംസ്ഥാനത്ത് കലാപമുണ്ടാക്കി ശ്രദ്ധ തിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.