മരുന്ന് വിതരണത്തിലെ അഴിമതി : വിജിലൻസ് റിപ്പോർട്ട്‌ ആരോഗ്യവകുപ്പ് പൂഴ്ത്തി

Jaihind Webdesk
Friday, December 17, 2021

കേരള മെഡിക്കൽ സർവീസ് കോർപറേഷനിലെ മരുന്ന് വിതരണത്തിലെ അഴിമതിയുടെ  വിജിലൻസ് റിപ്പോർട്ട്‌ ആരോഗ്യ വകുപ്പ് പൂഴത്തി . മുൻ മന്ത്രി കെകെ ശൈലജയുടെ കാലത്തെ വിജിലൻസ് റിപ്പോർട്ടിൽ ഇതുവരെ നടപടി എടുത്തില്ല.

മരുന്നുകൾ കാരുണ്യ കമ്യൂണിറ്റി ഫർമസിയിൽ നിന്നും കാണാതായ സംഭവത്തിൽ വീഴ്ച വരുത്തിയ ജനറൽ മാനേജർ ദിലീപിനെതിരെ വകുപ്പ് തല നടപടി ശുപാർശ ചെയ്തിട്ടും സർക്കാർ റിപ്പോർട്ട്‌ മറച്ചുവച്ച് ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.