മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം ; ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച, ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി

Jaihind Webdesk
Wednesday, July 7, 2021

കൊച്ചി : മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. കൊവിഡ് കാലത്ത് ഇത്തരം ആൾക്കൂട്ടങ്ങൾ കണ്ട് നിൽക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഫോട്ടോകളും വീഡിയോയും പരിശോധിച്ചാണ് കോടതി ഇടപെടല്‍.

ആൾക്കൂട്ടം ഒഴിവാക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച ഉണ്ടായെന്നും എക്സൈസ് കമ്മീഷണർ നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ സാമൂഹ്യ അകലം പാലിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. വീഴ്ചയുണ്ടെങ്കില്‍ പരിശോധിക്കുമെന്നും സര്‍ക്കാര്‍.