പ്രതികള്‍ക്കെതിരെ നിസാരവകുപ്പുകള്‍ ചുമത്തിയതെന്തിന് ? മരംമുറിയില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

Jaihind Webdesk
Wednesday, August 4, 2021

കൊച്ചി : മുട്ടില്‍ മരംമുറിക്കേസില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

പ്രതികള്‍ക്കെതിരെ നിസാരവകുപ്പുകള്‍ ചുമത്തി കേസെടുത്തതെന്തിനെന്നും ഐപിസി വകുപ്പുകള്‍ എന്തുകൊണ്ട് ചുമത്തിയില്ലെന്നും സര്‍ക്കാരിനോട് കോടതി ചോദിച്ചു. മോഷണക്കുറ്റം ചുമത്തിയ 68 കേസുകളില്‍ പ്രതികളെ എന്തുകൊണ്ട് ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്നും കോടതി ആരാഞ്ഞു.

കേസില്‍ സര്‍ക്കാരിനെതിരെ നേരത്തെയും ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഹര്‍ജി തിങ്കളാഴ്ച വീണ്ടും കോടതി പരിഗണിക്കും.