കെഎസ്ആർടിസി എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി

Jaihind Webdesk
Thursday, December 6, 2018

കെഎസ്ആർടിസിയിലെ മുഴുവൻ എംപാനൽ ജീവനക്കാരെയും പിരിച്ച് വിടണമെന്ന് ഹൈക്കോടതി. ഒരാഴ്ചയ്ക്കകം തിരുമാനം നടപ്പാക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. പിഎസ്‌സി റാങ്ക് പട്ടിക നിലവിലുള്ളപ്പോള്‍ താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നതിലെ അപ്രായോഗികത ചൂണ്ടിക്കാട്ടിയാണ് എംപാനല്‍ ജീവനക്കാരെ ഒഴിവാക്കാനുള്ള ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്. ഇതനുസരിച്ച് പത്ത് വര്‍ഷത്തില്‍ താഴെ സര്‍വീസുള്ള മുഴുവന്‍ എംപാനല്‍ ജീവനക്കാരെയും ഒഴിവാക്കി തല്‍സ്ഥാനത്ത് പിഎസ്‌സി റാങ്ക് പട്ടികയില്‍ നിന്ന് നിയമനം നല്‍കണം.

ഉത്തരവ് നടപ്പാകുന്നതോടെ നാലായിരത്തോളം ജീവനക്കാര്‍ പുറത്താകും. ഹൈക്കോടതി ഉത്തരവിന്റെ അന്തസത്ത ഉള്‍ക്കൊള്ളുന്നുവെന്നും എന്നാല്‍ ഇത്രയധികം ജീവനക്കാരെ ഒരുമിച്ച് പിരിച്ചുവിടുന്നത് പ്രായോഗികമാകില്ലെന്നും കെഎസ്ആര്‍ടിസി എംഡി ടോമന്‍ തച്ചങ്കരി പ്രതികരിച്ചു.

ഒരാഴ്ചയ്ക്കുള്ളില്‍ ഇതിനുള്ള നടപടികള്‍ ആരംഭിക്കാനും ജസ്റ്റിസുമാരായ വി. ചിദംബരേഷും ആര്‍.നാരായണ പിഷാരടിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

 [yop_poll id=2]